ഗുവാഹത്തി: ഏകീകൃത റോഡ് നികുതി സംവിധാനം നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ നിലപാടിനോട് വിയോജിപ്പുമായി കേരളം. സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍...
ഗുവാഹത്തി: ഏകീകൃത റോഡ് നികുതി സംവിധാനം നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ നിലപാടിനോട് വിയോജിപ്പുമായി കേരളം. സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ കടന്നുകയറാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാനാകില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രന് വ്യക്തമാക്കി. ഗുവാഹത്തില്‍ നടന്ന രാജ്യത്തെ ഗതാഗത മന്ത്രിമാരുടെ യോഗത്തിലാണ് കേരളത്തിന്റെ നിലപാട് മന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചത്.
റോഡ് നികുതി വളരെ കുറവായത് മുതലാക്കി കേന്ദ്രഭരണ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വാഹന വില്പന കൂടുതലായപ്പോള്‍ പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് വാഹനങ്ങള്‍ക്ക് ഏകീകൃത റോഡ് നികുതി സംവിധാനം നടപ്പാക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്.
ഏകീകൃത റോഡ് നികുതി എത്രയെന്ന് നിശ്ചയിച്ചിട്ടില്ലെങ്കിലും വാഹന വിലയുടെ ആറ് ശതമാനം ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ 20 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആഡംബര വാഹനങ്ങള്‍ക്ക് ഏഴ് മുതല്‍ 9 ശതമാനം വരെയാണ് നികുതി. പുതിയ നിയമം വരുമ്പോള്‍ ആഡംബര വാഹനങ്ങളുടെ നികുതി കുറയും. പക്ഷേ, ഇരുചക്രവാഹനങ്ങളുടെയും മറ്റും നികുതി കൂടും.
എന്നാല്‍ ആഡംബര വാഹനങ്ങളുടെ നികുതി കുറയ്ക്കുന്നതിലൂടെയുള്ള നഷ്ടം സാധാരണക്കാരന് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നുള്ള കേരളത്തിന്റെ നിലപാട് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

COMMENTS