മഹാനദിയിലെ മാത്തനെ മറന്നിട്ടുണ്ടാവില്ല. പ്രണയത്തിനു പുതിയ സമവാക്യം എഴുതിയ ആഷിക് അബു ചിത്രം മഹാനദിയിലെ മാത്തന് ടൊവീനോ തോമസിനു നല്കിയ മൈല...
മഹാനദിയിലെ മാത്തനെ മറന്നിട്ടുണ്ടാവില്ല. പ്രണയത്തിനു പുതിയ സമവാക്യം എഴുതിയ ആഷിക് അബു ചിത്രം മഹാനദിയിലെ മാത്തന് ടൊവീനോ തോമസിനു നല്കിയ മൈലേജ് ചെറുതല്ല.
മഹാനദിക്കു ശേഷം തീവണ്ടി, മറഡോണ, ഒരു കുപ്രസിദ്ധ പയ്യന് എന്നിങ്ങനെ ഒരു പിടി നല്ല ചിത്രങ്ങളുടെ ഭാഗമായി ടൊവീനോ എത്തുന്നുണ്ട്.
മലയാളം പോലെ തമിഴിലും സാന്നിധ്യമറിയിക്കാന്‍ ടൊവീനോയ്ക്കു സാധിച്ചു. ആദിയായിരുന്നു ആദ്യചിത്രം. വ്യത്യസ്തവും രസകരവുമായ ഒരു പ്രണയകഥയായിരുന്നു ആദി.
ആദിക്കു ശേഷം ഒരു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമാകാനും മലയാളിയുടെ പുതിയ യൂത്ത് ഐക്കണു കഴിഞ്ഞു, ധനുഷിനൊപ്പം മാരി 2 വില്‍. മാരി 2 വിന്റെ വിശേഷങ്ങള്‍ ഒരു പ്രമുഖ മലയാളം മാധ്യമവുമായി ടൊവീനോ പങ്കുവച്ചു.
മലയാളത്തില്‍ തിരക്കാണെങ്കിലും മാരി 2 വിന്റെ കഥ കേട്ടപ്പോള്‍ വിടാന്‍ തോന്നിയില്ല. മാത്രമല്ല, എന്റെ തരംഗം, മറഡോണ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച വണ്ടര്ബാള് എന്ന കമ്പനിയാണ് മാരി 2 നിര്‍മ്മിക്കുന്നത്.
എല്ലാവരും നേരത്തെ അറിയുന്നവരായിരുന്നതിനാല്‍ മനസ്സറിഞ്ഞ് അഭിനയിക്കാന്‍ കഴിയുന്ന ഒരുതരം പോസിറ്റീവ് എനര്‍ജി സെറ്റിലുണ്ടായിരുന്നു.
മാരി 2 ലെ ആദ്യ സീന്‍ ധനുഷിനൊപ്പമായിരുന്നു. അതും നാലു പേജ് ഡയലോഗ് പറയാനുള്ള ഷോട്ട്. ധനുഷില്‍ നിന്ന് സ്നേഹപൂര്‍ണ്ണമായ പ്രതികരണവും പ്രോത്സാഹനവും കിട്ടിയതിനാല്‍ രസകരമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞു, ടോവീനോ പറയുന്നു.
എന്തായാലും മാരി 2 വിന്റെ റിലീസിനായി ടൊവീനയ്ക്കൊപ്പം പ്രേക്ഷകരും കാത്തിരിക്കുകയാണ്.
Highlight: Actor Tovino Thomas speaks about his Tamil movie Maari 2

COMMENTS