കത്തിയമര്‍ന്ന ടിയാന്‍ഗോങ് ഭൂമിയിലേക്ക്. റഡാര്‍ ചിത്രം അഭിനന്ദ് ന്യൂഡല്‍ഹി : ലോകം നടുക്കത്തോടെ കാത്തിരുന്ന ദുരന്തം ഒഴിഞ്ഞുപോയി. ന...
കത്തിയമര്‍ന്ന ടിയാന്‍ഗോങ് ഭൂമിയിലേക്ക്. റഡാര്‍ ചിത്രം
അഭിനന്ദ്
ന്യൂഡല്‍ഹി : ലോകം നടുക്കത്തോടെ കാത്തിരുന്ന ദുരന്തം ഒഴിഞ്ഞുപോയി. നിയന്ത്രണമറ്റ് ബഹിരാകാശത്ത് ചുറ്റിയിരുന്ന ചൈനയുടെ ബഹിരാകാശനിലയം ടിയാന്‍ഗോംഗ്1 ഭൗമാന്തരീക്ഷത്തില്‍ കടന്ന് കത്തിയമര്മന്ന് ദക്ഷിണ പസഫിക് സമുദ്രത്തില്‍ വീണു.
ഇന്ത്യന്‍ സമയം രാവിലെ ആറു മണിയോടെയായിരുന്നു സ്വര്‍ഗീയ കൊട്ടാരം എന്നര്‍ത്ഥം വരുന്ന ടിയാന്‍ഗോങ് ഭൗമാന്തരീക്ഷത്തില്‍ കടന്നത്. ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍ അതിവേഗം താഴേയ്ക്കു വന്ന നിലയം ഭൗമാന്തരീക്ഷവുമായുള്ള ഘര്‍ഷണത്തില്‍ കത്തുകയായിരുന്നു.
ഏഴു ടണ്‍ ഭാരമുള്ള നിലയത്തിന്റെ കട്ടി കൂടിയ ഇന്ധനടാങ്ക്, റോക്കറ്റ് എന്ജിന് തുടങ്ങിയ യന്ത്രഭാഗങ്ങളാവണം കത്തിത്തീരതാതെ കടലില്‍ വീണതെന്നാണ് കരുതുന്നത്.
2011 സെപ്റ്റംബര്‍ 29നാണ് ചൈന ടിയാന്‍ഗോങ് വിക്ഷേപിച്ചത്. ബഹിരാകാശത്തും തങ്ങളുടെ ആധിപത്യമുറപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ചൈന മുന്നേറിയത്. എട്ടര ടണ്‍ ഭാരവും 10.5 മീറ്റര്‍ നീളവും ഉണ്ടായിരുന്നനിലയത്തില് നിന്നു ചില ഭാഗങ്ങള്‍ വിട്ടുപോയതതിനെ തുടര്‍ന്നാണ് ഭാരം ഏഴു ടണ്ണായത്. 2016 മാര്‍ച്ചിലാണ് ഈ നിലയവുമായുള്ള നിയന്ത്രണം ചൈനയ്ക്കു നഷ്ടമായത്.
2016 സെപ്തംബര്‍ 15 ന് ചൈന പരീക്ഷണാര്‍ത്ഥം ടിയാന്‍ഗോങ് 2 വിക്ഷേപിച്ചിരുന്നു. ഇതൊരു സമ്പൂര്‍ണ നിലയമല്ല. 2019-22 കാലത്തിനിടയ്ക്കു വിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന അടുത്ത നിലയത്തിന്റെ മുന്നൊരുക്കം മാത്രമാണ് ടിയാന്‍ഗോങ്. ഇപ്പോള്‍ അമേരിക്കയും റഷ്യയും ചേര്‍ന്നു നിലനിറുത്തുന്ന ബഹിരാകാശ നിലയം ഡി കമ്മിഷന് ചെയ്യുന്നതോടെ ബഹിരാകാശത്ത് തങ്ങളുടെ ശക്തി ഉറപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യം.
എന്നാല്‍, ഭൂമിക്കു തന്നെ ഭീഷണിയാവുന്ന ബഹിരാകാശ നിലയങ്ങള്‍ വേണ്ടെന്നും അതിനു പകരം ചന്ദ്രനില്‍ താവളമുറപ്പിച്ചു ഭാവി പരീക്ഷണങ്ങള്‍ ആകാമെന്നുമുള്ള നിലപാടിലേക്കാണ് അമേരിക്കയും റഷ്യയും മാറുന്നത്. ഇന്ത്യയാകട്ടെ, അതിനു മുന്നേ തന്നെ ചന്ദ്രനില്‍ താവളമുറപ്പിക്കാനുള്ള തിരക്കിട്ട ശ്രമത്തിലുമാണ്.
Keywords: China, Tiangong, Space Station, India, ISRO, Lunar Station
COMMENTS