തൃശൂര്‍: ചരിത്രത്തില്‍ തന്നെ ഇടം പിടിച്ച തൃശൂര്‍ പൂരം ഇന്ന് നടക്കും. രാവിലെ ഏഴ് മണിക്ക് തിരുവമമ്പാടി ഭഗവതി എഴുന്നള്ളിയതോടെ പൂരപ്രേമികളുടെ...
തൃശൂര്‍: ചരിത്രത്തില്‍ തന്നെ ഇടം പിടിച്ച തൃശൂര്‍ പൂരം ഇന്ന് നടക്കും. രാവിലെ ഏഴ് മണിക്ക് തിരുവമമ്പാടി ഭഗവതി എഴുന്നള്ളിയതോടെ പൂരപ്രേമികളുടെ ആവേശം വര്‍ദ്ധിച്ചു. പന്ത്രണ്ടു മണിയോടെ പാറമേക്കാവ് ഭഗവതിയും പൂരത്തിന് എഴുന്നളളും. എട്ടു ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുംനാഥ സന്നിധിയില്‍ സംഗമിക്കും. തുടര്‍ന്ന് വര്‍ണ്ണവാദ്യമേളങ്ങളുടെ ആഘോഷമായി മഠത്തില്‍വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവും അരങ്ങേറും.
പൂരത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 3000 പൊലീസുകാരെയാണ് പൂരനഗരിയില്‍ വിന്യസിച്ചിരിക്കുന്നത്. ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയനും കുടമാറ്റം കാണാന്‍ എത്തുന്നുണ്ട്. മുഖ്യമന്ത്രിക്ക് കുടമാറ്റം കാണാന്‍ എത്തുന്നതിനായി പ്രത്യേക വഴിയൊരുക്കിയിട്ടുണ്ട്.
വെടിക്കെട്ടടക്കമുള്ള പരിപാടികളില്‍ നിമപരമായ വിട്ടുവീഴ്ചകള്‍ അനുവദിക്കില്ല. അപകട സാധ്യത കണക്കിലെടുത്ത് എല്ലാ മുന്‍കരുതലും എടുത്തതായി ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

COMMENTS