തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും സസ്പെന്ഷന്. സര്‍വ്വീസിലിരിക്കെ സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്തകം എഴുതിയതിനാണ് നടപട...
തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും സസ്പെന്ഷന്. സര്‍വ്വീസിലിരിക്കെ സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്തകം എഴുതിയതിനാണ് നടപടി. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം എഴുതി അഖിലേന്ത്യാ ചട്ട ലംഘനം നടത്തി എന്നു ചൂണ്ടിക്കാട്ടിയാണ് സസ്പെന്ഷന്. സര്‍ക്കാരിന്റെ നയങ്ങളെ പരസ്യമായി വിമര്‍ശിച്ചതും പ്രകോപനപരമായ പ്രസ്താവന നടത്തിയതും സസ്പെന്ഷന് ഒരു കാരണമായിട്ടുണ്ട്.
ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഒപ്പിട്ട സസ്പെന്ഷന് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.
ആദ്യ സസ്പെന്ഷന് കഴിഞ്ഞ് നാലു മാസമെത്തിയപ്പോഴാണ് ഇപ്പോള്‍ രണ്ടാമത്തെ സസ്പെന്ഷന് ഉത്തരവിറങ്ങിയിരിക്കുന്നത്.
ജേക്കബ് തോമസ് പുസ്തകരചനയ്ക്ക് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നെങ്കിലും നല്‍കിയിരുന്നില്ല. സാഹിത്യരചനയെന്നു പറഞ്ഞാണ് അനുമതി ചോദിച്ചതെങ്കിലും സാഹിത്യ സൃഷ്ടികളല്ലെന്നു ചീഫ് സെക്രട്ടറി വിലയിരുത്തുന്നു.

COMMENTS