ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പുകള്‍ തടയാന്‍ ആധാറിനു കഴിയില്ലെന്ന് സുപ്രീം കോടതി ഭരണഘടനാ ബഞ്ച്. ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്...
ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പുകള്‍ തടയാന്‍ ആധാറിനു കഴിയില്ലെന്ന് സുപ്രീം കോടതി ഭരണഘടനാ ബഞ്ച്. ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം.
ആധാറിന്റെ കാര്യക്ഷമത സംബന്ധിച്ച് അറ്റോണി ജനറല്‍ കെ. കെ. വേണുഗോപാലിന്റെ വാദങ്ങളോട് സുപ്രീം കോടതി വിയോജിച്ചു. ബാങ്ക് തട്ടിപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി തന്റെ വാദഗതികള്‍ സുപ്രീം കോടതിയെ ബോധ്യപ്പെടുത്താന്‍ അറ്റോണി ജനറല്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ആധാര്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബാങ്ക് തട്ടിപ്പ് ഉള്‍പ്പെടെയുള്ളവ തടയാനുള്ള സാധ്യത കുറവാണെന്നാണ് ജഡ്ജിമാരുടെ നിരീക്ഷണം.
ഒന്നും അറിയാതെയല്ല ബാങ്കുകള്‍ വായ്പ നല്കുന്നതെന്നു നിരീക്ഷിച്ച കോടതി ഉദ്യോഗസ്ഥരുടെ അറിവോടെയാണ് പല തട്ടിപ്പുകളും നടക്കുന്നതെന്ന് തുറന്നടിച്ചു.
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തട്ടിപ്പിലൂടേ കൈക്കലാക്കുന്നത് തടയാന്‍ ആധാറിനു കഴിയുമെന്ന വാദം മനസ്സിലാക്കാമെന്നും എന്നാല്‍, ബാങ്ക് തട്ടിപ്പുകള്‍ തടയാന്‍ കഴിയുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാനാവുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
Keywords: Adhar, Government, Supreme court, India

COMMENTS