ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും തിരുവനന്തപുരം എം.പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കര്‍ ഡല്‍ഹിയില്‍ ഹോട്ടല്‍ മുറിയില്‍ വച്ചു കൊല...
ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും തിരുവനന്തപുരം എം.പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കര്‍ ഡല്‍ഹിയില്‍ ഹോട്ടല്‍ മുറിയില്‍ വച്ചു കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം അവസാനഘട്ടത്തിലാണെന്നും റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. നാല് കൊല്ലം മുന്‍പാണ് ഡല്‍ഹിയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് സുനന്ദ പുഷ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കേസില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ഡല്‍ഹി പൊലീസ് വക്താവ് ദീപേന്ദ്ര പതക് പറഞ്ഞു. 2014 ജനുവരി 17 നാണ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ദുരൂഹസാഹചര്യത്തില്‍ സുനന്ദ പുഷ്കര്‍ മരിച്ചത്. ഭാര്യയുടെ മരണത്തെക്കുറിച്ചുള്ള അവസാന നിഗമനമെന്തെന്ന് അറിയാന്‍ കാത്തിരിക്കുകയാണെന്ന് ശശി തരൂര്‍ എം.പി രണ്ട് മാസം മുന്‍പ് പ്രതികരിച്ചിരുന്നു.
സുനന്ദ പുഷ്കര്‍ മരിച്ച കേസ് പ്രത്യേക അന്വേഷണം സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വലിയ സ്വാധീനമുള്ള വ്യക്തികള്‍ക്ക് കേസില്‍ പങ്കുള്ളതിനാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണം വൈകുന്നുവെന്നാരോപിച്ചായിരുന്നു ഹര്‍ജി. എന്നാല്‍ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് ഡല്‍ഹി ഹൈക്കോടതി തള്ളി. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജിയുടെ ആവശ്യകത വ്യക്തമാക്കാനാണ് കോടതി ആവശ്യപ്പെട്ടത്.

COMMENTS