ബംഗലൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ വിദേശകാര്യമന്ത്രിയുമായ എസ്.എം കൃഷ്ണ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതായി സൂചന. ഇതു സംബന്ധിച്ചുള...
ബംഗലൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ വിദേശകാര്യമന്ത്രിയുമായ എസ്.എം കൃഷ്ണ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതായി സൂചന. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
ബി.ജെ.പിയിലുള്ള അവഗണനയും നിയമസഭാ തെരഞ്ഞെടുപ്പില്‍ മകള്‍ക്ക് സീറ്റ് നല്കാത്തതുമാണ് കോണ്‍ഗ്രസ്സിലേക്ക് തിരിച്ചുപോകാന്‍ കൃഷ്ണയെ പ്രേരിപ്പിക്കുന്നത്. ഇതു സംബന്ധിച്ച് മുതിര്‍ന്ന നേതാക്കളുമായി കൃഷ്ണ ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മകള്‍ ഷാംബവിക്ക് രാജരാജേശ്വരി നഗരത്തില്‍ സീറ്റ് നല്‍കണമെന്ന് കൃഷ്ണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബി.ജെ.പി പുറത്തിറക്കിയ ആദ്യഘട്ട സഥാനാര്‍ഥി പട്ടികയില്‍ കൃഷ്ണയുടെ മകളുടെ പേരുണ്ടായിരുന്നില്ല. ഇതാണ് പാര്‍ട്ടിവിടാനുള്ള പ്രകോപനമെന്നാണ് റിപ്പോര്‍ട്ട്.
COMMENTS