Search

ചേര്‍ത്തലയില്‍ 2009 - ല്‍ നടന്ന രാഷ്ട്രീയ കൊലപാതകത്തിലെ മുഖ്യപ്രതിക്ക് വധശിക്ഷ



ആലപ്പുഴ: ചേര്‍ത്തലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ.എസ് ദിവാകരന്റെ രാഷ്ട്രീയ കൊലപാതകത്തിലെ മുഖ്യപ്രതിയായ ആര്‍.ബൈജുവിന് വധശിക്ഷ. ആലപ്പുഴ ഫാസ്റ്റ് ട്രാക്ക് കോടതിയുടെതാണ് ചരിത്രപരമായ ഈ വിധി. സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി ആര്‍.ബൈജുവിനെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. കേസില്‍ മറ്റ് അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.

ചേര്‍ത്തലയില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റായിരുന്ന കെ.എസ് ദിവാകരനെ 2009 ല്‍ കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ഈ കൊലപാതകത്തില്‍ സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി അടക്കം ആറ്  പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.

ഒരു വീട്ടില്‍ ഒരു കയറുല്‍പ്പന്നം എന്ന സര്‍ക്കാര്‍ പരിപാടിയുടെ പ്രചരണത്തിനാണ് അന്നത്തെ ലോക്കല്‍ സെക്രട്ടറിയായിരുന്ന ആര്‍.ബൈജുവിന്റെ നേതൃത്വത്തില്‍ സി.പി.എം  പ്രവര്‍ത്തകര്‍ ദിവാകരന്റെ വീട്ടിലെത്തിയത്. ഇവിടെയുണ്ടായ തര്‍ക്കം വീടാക്രമണത്തില്‍ കലാശിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ദിവാകരന്‍ ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. ബൈജുവിനെ പിന്നീട് സി.പി.എമ്മില്‍ നിന്നും പുറത്താക്കിയിരുന്നു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ചേര്‍ത്തലയില്‍ 2009 - ല്‍ നടന്ന രാഷ്ട്രീയ കൊലപാതകത്തിലെ മുഖ്യപ്രതിക്ക് വധശിക്ഷ