ന്യൂഡല്‍ഹി: കത്വയിലെ രസ്ന ഗ്രാമത്തില്‍ വച്ച് കൊല്ലപ്പെട്ട എട്ട് വയസ്സുകാരി പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്ര...
ന്യൂഡല്‍ഹി: കത്വയിലെ രസ്ന ഗ്രാമത്തില്‍ വച്ച് കൊല്ലപ്പെട്ട എട്ട് വയസ്സുകാരി പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ജമ്മു കശ്മീര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വളര്‍ത്തു കുതിരകളെ തേടി പോയ പെണ്‍കുട്ടിയെ പ്രദേശത്തെ ക്ഷേത്രത്തിലിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു കൊന്ന സംഭവം അന്താരാഷ്ട്ര തലത്തില്‍ വരെ വാര്‍ത്തയാവുകയും പ്രതികളെ ചൊല്ലി കശ്മീരില്‍ വലിയ സംഘര്‍ഷങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് കേസിന്റെ വിചാരണ കശ്മീരിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. സുരക്ഷാ കാരണങ്ങളാല്‍ പെണ്‍കുട്ടിയുടെ കുടുംബം ഇതിനോടകം ഗ്രാമത്തില്‍ നിന്നും പാലായനം ചെയ്തു കഴിഞ്ഞു. കുട്ടിയുടെ പിതാവിന്റെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി അവര്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തെ കൂടാതെ അവരുടെ അഭിഭാഷകയുടെ സുരക്ഷയും ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസിന്റെ വിചാരണ കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ ഹര്‍ജിയില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
COMMENTS