സൗദി അറേബ്യ: നികുതി നല്‍കാതെ സിഗരറ്റും കൊക്കോകോളയും അനധികൃതമായി സൗദിയിലേക്ക് കടത്തുന്നവര്‍ക്ക് വലിയ തുക പിഴ ചുമത്തുമെന്ന് സൗദി സകാത് ആന്‍...
സൗദി അറേബ്യ: നികുതി നല്‍കാതെ സിഗരറ്റും കൊക്കോകോളയും അനധികൃതമായി സൗദിയിലേക്ക് കടത്തുന്നവര്‍ക്ക് വലിയ തുക പിഴ ചുമത്തുമെന്ന് സൗദി സകാത് ആന്റ് ടാക്സ് വിഭാഗം മുന്നറിയിപ്പ് നല്കി. കച്ചവടം ലക്ഷ്യമാക്കി ഇത്തരം ഉല്‍പ്പന്നങ്ങള്‍ രാജ്യത്തേക്ക് അനധികൃതമായി കടത്തുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നികുതി നല്‍കാതെ അയല്‍ രാജ്യങ്ങളില്‍ നിന്നും അനധികൃതമായി സിഗരറ്റും കൊക്കോകോളയും കടത്തിയ നിരവധി പേരെ പിടികൂടിയാതായി സൗദി കസ്റ്റംസ് വ്യക്തമാക്കി.
സിഗരറ്റിനു 100 ശതമാനവും കോളയ്ക്ക് 50 ശതമാനവുമാണ് സൗദിയില്‍ നികുതി ഏര്‍പ്പെടുത്തിയിട്ടുള്ളത്. 20 ലിറ്ററില്‍ താഴെയുള്ള കോളയ്ക്കും പത്ത് ലിറ്ററില്‍ താഴെ എനര്‍ജി ഡ്രിംഗ്സിനും 200 എണ്ണത്തില്‍ താഴെയുള്ള സിഗരറ്റിനും 500 ഗ്രാമില്‍ താഴെയുള്ള മറ്റു സിഗരറ്റ് ഉത്പന്നങ്ങള്‍ക്കും രാജ്യത്തിന്റെ പ്രവേശന കവാടങ്ങളിലെ കസ്റ്റംസ് കേന്ദ്രങ്ങളില്‍ നികുതി ചുമത്തില്ലന്ന് കസ്റ്റംസ് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു.
COMMENTS