Search

മാര്‍ത്തോമ്മാ സുറിയാനി സഭ റാന്നി - നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപൊലീത്ത അന്തരിച്ചു



കൊച്ചി: മാര്‍ത്തോമ്മാ സുറിയാനി സഭ റാന്നി - നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപൊലീത്ത (73) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു പുലര്‍ച്ചെ 4.40 നായിരുന്നു അന്ത്യം. കബറടക്കം പിന്നീട്.

മാര്‍ത്തോമാ സഭ റാന്നി നിലയ്ക്കല്‍ ഭദ്രാസനാധിപനായിരുന്നു. 2015 ഒക്ടോബര്‍ രണ്ടിന് സഫ്രഗന്‍ മെത്രാപ്പൊലീത്തയായി സ്ഥാനമേറ്റു.

മുബൈ - ഡല്‍ഹി, കോട്ടയം - കൊച്ചി ഭദ്രാസനങ്ങളുടെ അദ്ധ്യക്ഷന്‍, മാര്‍ത്തോമ്മാ വൈദിക സെമിനാരി ഗവേണിങ് ബോര്‍ഡ് ചെയര്‍മാന്‍, സണ്‍ഡേ സ്‌കൂള്‍ സമാജം പ്രസിഡന്റ്, നാഷനല്‍ മിഷനറി സൊസൈറ്റി പ്രസിഡന്റ്, സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മാര്‍ത്തോമ്മാ സുറിയാനി സഭ റാന്നി - നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപൊലീത്ത അന്തരിച്ചു