BREAKING NEWS
Search

ആര്‍.സി.സിയില്‍ നിന്ന് രക്തം സ്വീകരിക്കുന്നതിനിടെ എച്ച്.ഐ.വി ബാധിച്ചെന്ന് സംശയിക്കുന്ന പെണ്‍കുട്ടി മരിച്ചു

തിരുവനന്തപുരം: ആര്‍.സി.സിയില്‍ നിന്ന് രക്തം സ്വീകരിക്കുന്നതിനിടെ എച്ച്.ഐ.വി ബാധിച്ചെന്ന് സംശയിക്കുന്ന ആലപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടി മരിച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ് ആര്‍.സി.സിയില്‍ നിന്നും രക്തം സ്വീകരിച്ച ഒന്‍പത് വയസുകാരിക്ക് എച്ച്.ഐ.വി ബാധിച്ചതായി പരാതി ഉയര്‍ന്നത്.

ആലുപ്പുഴ മെഡിക്കല്‍ കോളജില്‍ നടത്തിയ രക്തപരിശോധനയില്‍ രക്താര്‍ബുദം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സകള്‍ക്കായാണ് കുട്ടിയെ തിരുവനന്തപുരം ആര്‍.സി.സിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് ഒന്‍പതിന് ആര്‍.സി.സിയില്‍ നിന്നുള്ള രക്തപരിശോധന റിപ്പോര്‍ട്ടില്‍ കുട്ടിക്ക് എച്ച്.ഐ.വി ബാധ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പലതവണ ആര്‍.സി.സിയില്‍ നിന്ന് രക്തം സ്വീകരിച്ച ശേഷം ആഗസ്ത് 25 ന് വീണ്ടും ആര്‍.സി.സിയില്‍ നടന്ന രക്തപരിശോധനയില്‍ കുട്ടിക്ക് എച്ച്.ഐവി ബാധയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് സ്വകാര്യ ലാബിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കുട്ടിയുടെയും രക്ഷിതാക്കളുടെയും രക്ത പരിശോധന നടത്തിയതില്‍ രക്ഷിതാക്കള്‍ക്ക് എച്ച്.ഐ.വി ഇല്ലെന്ന് വ്യക്തമായതോടെ ആര്‍.സി.സിക്ക് നേരെ ആരോപണം ഉയര്‍ന്നു.

എന്നാല്‍ ഡല്‍ഹിയിലെ നാഷണല്‍ ലാബില്‍ നിന്നുള്ള പരിശോധന റിപ്പോര്‍ട്ട് വന്നാല്‍ മാത്രമെ കാര്യങ്ങള്‍ ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ആര്‍.സി.സി അധികൃതര്‍ അറിയിച്ചു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ആര്‍.സി.സിയില്‍ നിന്ന് രക്തം സ്വീകരിക്കുന്നതിനിടെ എച്ച്.ഐ.വി ബാധിച്ചെന്ന് സംശയിക്കുന്ന പെണ്‍കുട്ടി മരിച്ചു