കൊച്ചി: റെയില്‍വേ ടിക്കറ്റ് ഇനി മുതല്‍ മലയാളത്തിലും ലഭ്യമാകുന്നതിന്റെ മുന്നോടിയായുള്ള ട്രയല്‍ തിരുവനന്തപുരത്തും എറണാകുളത്തും ഇന്ന് ആരംഭി...
കൊച്ചി: റെയില്‍വേ ടിക്കറ്റ് ഇനി മുതല്‍ മലയാളത്തിലും ലഭ്യമാകുന്നതിന്റെ മുന്നോടിയായുള്ള ട്രയല്‍ തിരുവനന്തപുരത്തും എറണാകുളത്തും ഇന്ന് ആരംഭിച്ചു. കംപ്യൂട്ടര്‍ സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ കട്ടിയുള്ള ടിക്കറ്റുകളില്‍ മലയാളം ഉണ്ടാകാറുണ്ടെങ്കിലും യു.ടി.എസ് കൗണ്ടറുകളില്‍ നിന്നുള്ള ടിക്കറ്റുകളില്‍ മലയാളം ഇതാദ്യമായാണ്.
ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ് ടിക്കറ്റ് ഉണ്ടായിരുന്നത്. ക്രമേണ ഇത് മറ്റ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുമെന്ന് റെയില്‍വേ കൊമേഴ്സ്യല്‍ വിഭാഗം അറിയിച്ചു. മലയാളത്തിനു പുറമെ തമിഴിലുള്ള ടിക്കറ്റുകളുടെ ട്രയലും റെയില്‍വേ ആരംഭിച്ചിട്ടുണ്ട്.
COMMENTS