ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനത്തിനു സാങ്കേതിക തകരാര്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡല്‍ഹിയില്‍ നിന്ന...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനത്തിനു സാങ്കേതിക തകരാര്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡല്‍ഹിയില്‍ നിന്നും കര്‍ണാടകയിലേക്കു പോയ ചാര്‍ട്ടേഡ് വിടി-എവിച്ച് കോഡിലെ വിമാനത്തിനാണ് തകരാറുണ്ടായത്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. രാഹുലിനൊപ്പം വിമാനത്തില്‍ സഞ്ചരിച്ച കൈലാഷ് വിദ്യാര്‍ത്ഥി കര്‍ണാടക ഡിജിപിക്കു പരാതിയും നല്കി.
രാഹുലിനും കൈലാഷ് വിദ്യാര്‍ത്ഥിക്കുമൊപ്പം വിമാനത്തില്‍ രാംപ്രീത്, രാഹുല്‍ രവി, എസ്പിജി ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
രാവിലെ 9.30 ഓടെയാണ് വിമാനം ഡല്‍ഹിയില്‍ നിന്ന് തിരിച്ചത്. 10.45 ഓടെ തകരാര്‍ കണ്ടു. വിമാനം പലതവണ കറങ്ങി. ഒരുപ്രാവശ്യം വിമാനം ഇടത്തേക്കു വല്ലാതെ ഉലഞ്ഞതായും ഡയറക്ടര്‍ ഒഫ് സിവില്‍ ഏവിയേഷന്‍ കോണ്‍ഗ്രസ് നല്കിയ പരാതിയില്‍ പറയുന്നു. വിമാനംഹുബ്ലി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ റണ്‍വെയില്‍ തെന്നിയതായും പരാതിയില്‍ പറയുന്നു.
ഓട്ടോ പൈലറ്റ് സംവിധാനം വിമാനത്തില്‍ പ്രവര്‍ത്തനരഹിതമായി. മൂന്നാം ശ്രമത്തില്‍ മാത്രമാണ് ഹുബ്ലിയില്‍ വിമാനം ഇറക്കാനായത്.
ശാന്തമായ കാലാവസ്ഥയിലും വിമാനത്തില്‍ തകരാര്‍ കണ്ടതില്‍ ദുരൂഹതയുണ്ടെന്നും കോണ്‍ഗ്രസ് പരാതിയില്‍ വ്യക്തമാക്കി.
സംഭവത്തില്‍ സുരക്ഷാ സൈനികര്‍ ക്യാബിന് ക്രൂവിനെയും രണ്ടു പൈലറ്റുമാരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഗോകുല്‍ റോഡ് പൊലീസ് സ്റ്റേഷനില്‍ പൈലറ്റുമാര്‍ക്കെതിരെ എഫ്ഐആര്‍ സമര്‍പ്പിച്ചു.
സംഭവത്തിനു പിന്നില്‍ ഓട്ടോ പൈലറ്റ് മോഡിലുണ്ടായസാങ്കേതിക പ്രശ്നമാണെന്നും മാന്വല്‍ സംവിധാനത്തിലേക്കു മാറ്റിയ ശേഷം പൈലറ്റ് സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്തെന്നും ഡിജിസിഎ വിശദീകരിച്ചു.
സംഭവം അറിഞ്ഞ ചൈനയില്‍ ഉച്ചകോടിക്കായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുല്‍ ഗാന്ധിയെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞു.
Highlight: Rahul Gandhis plane develops technical snag

COMMENTS