കൊല്ലം: പുത്തൂരില്‍ നവജാതശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ പൊലീസിന്റെ പിടിയിലായി. പുത്തൂര്‍ കാര...
കൊല്ലം: പുത്തൂരില്‍ നവജാതശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ പൊലീസിന്റെ പിടിയിലായി. പുത്തൂര്‍ കാരയ്ക്കല്‍ സ്വദേശിനി അമ്പിളിയെയാണ് സ്വന്തം കുഞ്ഞിനെ കൊന്നതിന് പൊലീസ് അറസ്റ്റ് ചെയ്തത്.
കുഞ്ഞ് ജനിച്ചയുടനെ കൊലപ്പെടുത്തിയ അമ്പിളി തുടര്‍ന്ന് സമീപത്തെ കുറ്റിക്കാട്ടില്‍ മൃതദേഹം തുണിയില്‍ കെട്ടി വലിച്ചെറിയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. രണ്ട് വര്‍ഷം മുന്‍പ് വിവാഹിതയായ അമ്പിളിക്ക് മറ്റൊരു കുഞ്ഞുകൂടിയുണ്ട്. രണ്ടാമതൊരു കുട്ടി വേണ്ട എന്നായിരുന്നു ഇവരുടെ തീരുമാനമെങ്കിലും അമ്പിളി വീണ്ടും ഗര്‍ഭിണിയാവുകയായിരുന്നു. ഇതേ തുടര്‍ന്ന് ഗര്‍ഭഛിദ്രം നടത്താന്‍ അടുത്തുള്ള ആശുപത്രിയില്‍ പോയെങ്കിലും ആശുപത്രി അധികൃതര്‍ തയ്യാറായിരുന്നില്ല.
അതോടെ കുഞ്ഞ് ജനിച്ചാലുടന് കൊലപ്പെടുത്താന്‍ അമ്പിളിയും അമ്മയും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി വീട്ടില്‍ വച്ചാണ് അമ്പിളി പ്രസവിക്കുന്നത്. പ്രസവം കഴിഞ്ഞപ്പോള്‍ തന്നെ അമ്മയുടെ സഹായത്തോടെ കുഞ്ഞിനെ കൊലപ്പെടുത്തി തുണിയില്‍ കെട്ടി വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. കുഞ്ഞിന്റെ മൃതദേഹം പിന്നീട് തെരുവ് നായ്ക്കകള് കടിച്ചെടുത്ത് പുറത്ത് കൊണ്ട് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ മാത്രമാണ് കൊല്ലപ്പെട്ടതൊരു ആണ്‍കുഞ്ഞാണെന്ന് തിരിച്ചറിയാന്‍ സാധിച്ചത്.

COMMENTS