തിരുവനന്തപുരം: സര്‍ക്കാരിന് വെല്ലുവിളിയായി സ്വകാര്യ മെഡിക്കല്‍ മാനേജുമെന്റുകള്‍ രംഗത്തെത്തി. ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി കണ്ണൂരും...
തിരുവനന്തപുരം: സര്‍ക്കാരിന് വെല്ലുവിളിയായി സ്വകാര്യ മെഡിക്കല്‍ മാനേജുമെന്റുകള്‍ രംഗത്തെത്തി. ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി കണ്ണൂരും കരുണയുമടക്കമുള്ള മെഡിക്കല്‍ കോളജുകള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഈ മാനേജുമെന്റുകളോട് ഇളവ് കാണിക്കുമ്പോഴാണ് അവരുടെ സര്‍ക്കാരിനെതിരെയുള്ള വെല്ലുവിളി. കണ്ണൂരും കരുണയുമടക്കം 21 മാനേജ്മെന്റുകളാണ് ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി കോടതിയിലെത്തിയിരിക്കുന്നത്.
ഫീസ് 11 ലക്ഷം വേണമെന്നാണ് ഇവരുടെ പുതിയ ആവശ്യം. സ്വകാര്യ മാനേജുമെന്റുകള്‍ക്കായി രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ചത് അഞ്ചര ലക്ഷമാണ്. ഇതോടെ നാലായിരത്തിലധികം വിദ്യാര്‍ത്ഥികളുടെ പഠനമാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
COMMENTS