തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. ഇതു സംബന്ധിച്ച് ഇ...
തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. ഇതു സംബന്ധിച്ച് ഇനിയും പൊലീസുകാര്‍ക്ക് പങ്ക് ഉണ്ടെങ്കില്‍ നടപടി എടുക്കുമെന്നും അന്വേഷണം ഫലപ്രദമായാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി വിശദമാക്കി.
മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ആ പണി ചെയ്താല്‍ മതിയെന്നും അന്വേഷണം ഫലപ്രദമല്ലെന്ന പ്രസ്താവന അപക്വമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സംസ്ഥാനത്ത് മൂന്നാം മുറ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ലിഗയുടെ സഹോദരിയെ കാണാന്‍ അനുവദിച്ചില്ലെന്ന ആരോപണം തെറ്റാണെന്നും മുഖ്യമന്ത്രി വിശദമാക്കി.
COMMENTS