പിണറായി: പിണറായിയില്‍ ഒരു കുടുംബത്തിലെ തുടര്‍മരണങ്ങള്‍ സംബന്ധിച്ച് മരിച്ച കുട്ടികളുടെ അമ്മ സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു . ആശുപത്രിയ...
പിണറായി: പിണറായിയില്‍ ഒരു കുടുംബത്തിലെ തുടര്‍മരണങ്ങള്‍ സംബന്ധിച്ച് മരിച്ച കുട്ടികളുടെ അമ്മ സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു . ആശുപത്രിയില്‍ നിന്നാണ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്. സൗമ്യയുടെ അച്ഛനും അമ്മയും രണ്ട് മക്കളുമാണ് മരിച്ചത്. ഇവരുടെ ആന്തരികാവയവ പരിശോധന റിപ്പോര്‍ട്ടില്‍ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൗമ്യയെ അറസ്റ്റ് ചെയ്തത്.
സൗമ്യയുടെ മകള്‍ ഐശ്വര്യയുടെ മരണം കഴിഞ്ഞ് അധികം വൈകാതെ കുഞ്ഞിക്കണ്ണനും ഭാര്യ കമലയും മരണപ്പെട്ടു. വയറ്റിലുണ്ടായ അസ്വസ്ഥതയും ഛര്‍ദ്ദിയുമായിരുന്നു രോഗലക്ഷണങ്ങള്‍. ദിവസങ്ങളുടെ മാത്രം ഇടവേളയിലായിരുന്നു ഇരുവരുടേയും മരണം. 2012 ല്‍ ഐശ്വര്യയുടെ അനുജത്തി കീര്‍ത്തനയും ഇതേ അസുഖം മൂലം മരിച്ചിരുന്നു. തുടര്‍ച്ചയായ മരണങ്ങളില്‍ സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് ഇടപെട്ട് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യിക്കുകയായിരുന്നു. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് വിഷം ഉള്ളിലെത്തിയാണ് തുടര്‍ച്ചയായ മരണങ്ങള് ഉണ്ടായതെന്ന് മനസ്സിലായത്.
COMMENTS