Search

ഷണ്ടിംഗ് ഡ്യൂട്ടിയും അദര്‍ ഡ്യൂട്ടിയും ചെയ്യുന്നതില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും വിലക്കുമായി ടോമിന്‍ ജെ തച്ചങ്കരിയുടെ ഉത്തരവ്



കോഴിക്കോട്: ഷണ്ടിംഗ് ഡ്യൂട്ടിയും അദര്‍ ഡ്യൂട്ടിയും ചെയ്യുന്നതില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാരേയും ഡ്രൈവര്‍മാരേയും വിലക്കി കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ ജെ തച്ചങ്കരിയുടെ ഉത്തരവ് പുറത്തുവന്നു. ജീവനക്കാരുടെ അഭാവം കാരണം ദിവസവും ഇരുന്നൂറോളം സര്‍വീസുകള്‍ മുടങ്ങുന്ന സാഹചര്യത്തിലാണ് ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ഷണ്ടിംഗ് ജോലികള്‍ ഇനി മുതല്‍ ഡ്രൈവിംഗ് അറിയുന്ന മെക്കാനിക്കല്‍ ജീവനക്കാര്‍ നിര്‍വ്വഹിക്കണമെന്നും ഡ്രൈവിംഗ് അറിയുന്നവര്‍ എത്രയും പെട്ടെന്ന് ഹെവി വെഹിക്കിള്‍ ലൈസന്‍സ് എടുക്കണമെന്നും എം.ഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്‍ക്വയറി കൗണ്ടറിലും ഓഫീസ് ജോലിയിലും ഇനി മുതല്‍ മിനിസ്റ്റീരിയല്‍ ജീവനക്കാരെ മാത്രമേ നിയമിക്കാവൂ എന്നും ഇതുസംബന്ധിച്ച ഉത്തരവില്‍ പറയുന്നു.

അസുഖബാധിതരായ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് വേണ്ടിയാണ് അദര്‍ഡ്യൂട്ടി സംവിധാനം അവതരിപ്പിച്ചതെങ്കിലും ജീവനക്കാര്‍ ഇത് ചൂഷണം ചെയ്യുന്നുവെന്ന പരാതി ഉണ്ടായിരുന്നു.

എന്നാല്‍ യൂണിയന്‍ നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇതിനെതിരെ നടപടിയെടുക്കാന്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിരുന്നില്ല. ഇതിനാണ് ഇപ്പോള്‍ ടോമിന്‍ ജെ തച്ചങ്കരി ഉത്തരവിട്ടിരിക്കുന്നത്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഷണ്ടിംഗ് ഡ്യൂട്ടിയും അദര്‍ ഡ്യൂട്ടിയും ചെയ്യുന്നതില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും വിലക്കുമായി ടോമിന്‍ ജെ തച്ചങ്കരിയുടെ ഉത്തരവ്