മുംബൈ: രാജ്യാന്തര വിപണിയില്‍ എണ്ണ വില കുത്തനെ ഉയരുന്നു. ആഭ്യന്തര യുദ്ധത്തില്‍ രാസായുധ പ്രയോഗങ്ങളടക്കം നടക്കുന്നതിനാല്‍ അമേരിക്ക സിറിയയ്ക...
മുംബൈ: രാജ്യാന്തര വിപണിയില്‍ എണ്ണ വില കുത്തനെ ഉയരുന്നു. ആഭ്യന്തര യുദ്ധത്തില്‍ രാസായുധ പ്രയോഗങ്ങളടക്കം നടക്കുന്നതിനാല്‍ അമേരിക്ക സിറിയയ്ക്ക് എതിരെ കൂടുതല്‍ നടപടികള്‍ക്ക് മുതിര്‍ന്നേക്കുമോ എന്ന ആശങ്കയിലാണ് എണ്ണ വില ഉയര്‍ത്തുന്നത്.
സിറിയയിലെ ബാഷര്‍ അല്‍അസദ് ഭരണകൂടത്തിനെതിരെ സ്വീകരിക്കേണ്ട നടപടികള്‍ വിലയിരുത്താന്‍ പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ സൈനിക മേധാവികളുമായി യോഗം ചേര്‍ന്നിരുന്നു. അതാണ് ഇപ്പോല്‍ എണ്ണ വില ഉയരാനുള്ള ഒരു കാരണമായികരുതുന്നത്.
ക്രൂഡോയില്‍ വില 80 ഡോളറിന് മുകളിലെത്തിക്കണമെന്ന് സൗദി ഭരണാധികാരം താത്പര്യം പ്രകടിപ്പിച്ചതും വിലക്കയറ്റില്‍ പ്രതിഫലിക്കുന്നുണ്ട്.
കഴിഞ്ഞ നാല് വര്‍ഷത്തെക്കാള്‍ ഉയര്‍ന്ന നിലയിലാണ് ക്രൂഡ് ഓയിലിന്റെ വില. നിലവില്‍ ബെന്റ് ക്രൂഡിന്റെ വില 70 ഡോളറിന് മുകളിലാണ്.
COMMENTS