കൊച്ചി: നഴ്സുമാരുടെ സമരത്തിനെതിരെയുള്ള മാനേജുമെന്റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. നഴ്സുമാരുടെ മിനിമം വേതനത്തില്‍ അന്തിമ വിജ്ഞാപനം ഇറക്...
കൊച്ചി: നഴ്സുമാരുടെ സമരത്തിനെതിരെയുള്ള മാനേജുമെന്റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. നഴ്സുമാരുടെ മിനിമം വേതനത്തില്‍ അന്തിമ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്കി.
നേരത്തെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ മിനിമം വേതനത്തില്‍ അന്തിമ വിജ്ഞാപനമിറക്കുന്നതിന് ഹൈക്കോടതി താല്കാലിക സ്റ്റേ അനുവദിച്ചിരുന്നു. അതേസമയം ഹിയറിങ് നടപടികള്‍ തുടരാനും അനുവദിച്ചിരുന്നു.
ഈ മാസം 31 ന് അന്തിമ വിജ്ഞാപനമിറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഹര്‍ജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. മധ്യസ്ഥ ചര്‍ച്ചകള്‍ വേഗത്തിലാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മിനിമം വേതനത്തില്‍ മാനേജ്മെന്റ് അസോസിയേഷന് നല്കിയ ഹര്‍ജിയിലായിരുന്നു കോടതി നടപടി.
COMMENTS