തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ നോക്കുകൂലി ഇല്ല. തൊഴിലാളി ദിനമായ ഇന്നു മുതല്‍ നോക്കുകൂലി നിരോധിച്ചുകൊണ്ട് തൊഴില്‍ വകുപ്പ് ഉത്തരവി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ നോക്കുകൂലി ഇല്ല. തൊഴിലാളി ദിനമായ ഇന്നു മുതല്‍ നോക്കുകൂലി നിരോധിച്ചുകൊണ്ട് തൊഴില്‍ വകുപ്പ് ഉത്തരവിറക്കി. നോക്കുകൂലി ഒഴിവാക്കാന്‍ കേരള ചുമട്ടു തൊഴിലാളി നിയമത്തില്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതി കഴിഞ്ഞ ദിവസം ഗവര്‍ണ്ണര്‍ അംഗീകരിച്ചിരുന്നു. ഈ നിയമത്തിലെ ഒന്‍പതാം വകുപ്പിലെ ഒന്ന്, രണ്ട് വകുപ്പുകളാണ് ഭേദഗതി ചെയ്തത്.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ മാര്‍ച്ച് എട്ടിന് ട്രേഡ് യൂണിയന് ഭാരവാഹികളുമായി ചര്‍ച്ച നടത്തിയതുകൂടി പരിഗണിച്ചാണ് തൊഴില്‍ വകുപ്പ് ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും അമിത കൂലി ആവശ്യപ്പെടുന്നതും സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനുതന്നെ തടസ്സമാകുന്ന അവസ്ഥയിലാണ് ഗവണ്മെന്റ് ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്. തൊഴില്‍ മേഖലയിലെ മോശം പ്രവണതയ്ക്ക് തടയിടുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ ഉത്തരവ് പ്രകാരം ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടാനോ
കൈപ്പറ്റാനോ പാടില്ല. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ചട്ടപ്രകാരമുള്ള നടപടി സ്വീകരിക്കാം. പട്ടികയില്‍പ്പെടാത്ത ഇനങ്ങള്‍ക്ക് ഉഭയക്ഷി കരാര്‍ അടിസ്ഥാനമാക്കി കൂലി നല്‍കണം. ഗാര്‍ഹികാവശ്യത്തിനുള്ള കയറ്റിറക്ക്, കാര്‍ഷികോത്പന്നങ്ങളുടെ കയറ്റിറക്ക് എന്നിവയ്ക്ക് തൊഴിലുടമയ്ക്ക് ഇഷ്ടമുള്ളവരെ നിയോഗിക്കാം.
കൂടുതല്‍ തുക തൊഴിലാളികള്‍ കൈപ്പറ്റിയാല്‍ തിരികെ വാങ്ങി നല്കാന് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ നടപടി എടുക്കണം. യൂണിയനുകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്നതും അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം ഉണ്ട്.

COMMENTS