ആഫ്രിക്ക: സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ നിര്‍മ്മാതാക്കളുമായുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്ന് നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍...
ആഫ്രിക്ക: സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ നിര്‍മ്മാതാക്കളുമായുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്ന് നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടു. ചിത്രത്തിലെ അഭിനയത്തിന് തനിക്ക് മാന്യമായ വേതനം ലഭിച്ചുവെന്നും തനിക്കും സിനിമയുടെ നിര്‍മ്മാതാവിനുമിടയില്‍ സംഭവിച്ചത് ആശയവിനിമയത്തില്‍ പറ്റിയ പാളിച്ചയാണെന്നുമാണ് സാമുവല്‍ ഇപ്പോള്‍ പോസ്റ്റിട്ടിരിക്കുന്നത്.
നേരത്തെ തനിക്ക് അര്‍ഹിച്ച പ്രതിഫലം കിട്ടാതിരുന്നത് പ്രോഡ്യൂസേഴ്സിന്റെ വംശീയപ്രശ്നം മൂലമാണെന്ന് പറഞ്ഞെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് സാമുവല്‍ റോബിന്‍സണ്‍ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണ്. സിനിമയില്‍ അഭിനയിച്ചതിന് കൂടുതല്‍ പണം നിര്‍മ്മാതാക്കള്‍ കൊടുക്കാമെന്ന വാഗ്ദാനം ലഭിച്ചതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ചുള്ള തന്റെ എല്ലാ പോസ്റ്റുകളും പിന്‍വലിക്കാന്‍ സാമുവല്‍ തയ്യാറായത്.
ധനകാര്യമന്ത്രി തോമസ് ഐസക്ക്, വി.ടി.ബല്‍റാം എം.എല്‍.എ എന്നിവരും സാമുവലിന് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. തോമസ് ഐസക്കിന്റെ പോസ്റ്റ് സാമുവല്‍ തന്നെ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതെല്ലാം തന്നെ സാമൂവല്‍ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണ്.

COMMENTS