തിരുവനന്തപുരം: കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ പ്രിന്‍സിപ്പലിനെ അപമാനിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാ...
തിരുവനന്തപുരം: കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ പ്രിന്‍സിപ്പലിനെ അപമാനിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിക്കല്‍ മാത്രമല്ല അതിനും അപ്പുറമാണ് ഇവിടെസംഭവിച്ചതെന്നും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിന്‍സിപ്പലായ പി.വി പുഷ്പജയ്ക്ക് യാത്രയയപ്പ് നല്‍കിയിരുന്നു. അന്നു തന്നെ പ്രിന്‍സിപ്പലിന് ആദരാജ്ഞലിയര്‍പ്പിച്ച് കോളേജില്‍ എസ്.എഫ്.ഐ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. സ്റ്റാഫ് മുറിയില്‍ യാത്രയയപ്പ് പരിപാടി നടക്കുന്നതിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകരില്‍ ചിലര്‍ പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു.
പ്രവര്‍ത്തി ദിവസം യോഗം നടത്താന്‍ ഹോള്‍ നല്‍കാത്തതും വ്യാജ അറ്റന്‍ഡന്‍സ് നല്കി പരീക്ഷ എഴുതാന്‍ സഹായിക്കാത്തതുമാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരില്‍ ചിലര്‍ ഇങ്ങനെ പ്രതികരിക്കാന്‍ കാരണമായി പ്രിന്‍സിപ്പല്‍ വിശദമാക്കുന്നത്.
എന്നാല്‍ പതിവായി ക്ലാസ്സില്‍ കയറാതിരുന്ന കുട്ടികള്‍ക്ക് അറ്റന്‍ഡന്‍സ് നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പ്രിന്‍സിപ്പലായിരുന്ന പുഷ്പജയെ ഉപരോധിച്ച് കൊണ്ട് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സമരം ചെയ്തിരുന്നു.

COMMENTS