കൊച്ചി: ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ്ജ് ഒരുക്കുന്ന ചിത്രത്തില്‍ സൗബിന് ഷാഹിര്‍ നായകനാകുന്നു. നസ്രിയാ നസീമിന്റെ സഹോദരന് നവീന്‍ നസീം...
കൊച്ചി: ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ്ജ് ഒരുക്കുന്ന ചിത്രത്തില്‍ സൗബിന് ഷാഹിര്‍ നായകനാകുന്നു. നസ്രിയാ നസീമിന്റെ സഹോദരന് നവീന്‍ നസീം ഈ ചിത്രത്തിലൂടെ ആദ്യമായി വെള്ളിത്തിരയിലെത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. നായിക തന്വി റാം എന്ന പുതുമുഖമാണ്.അമ്പിളി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ടൈറ്റില്‍ റോളിലാണ് സൗബിന് ഷാഹിര്‍ എത്തുന്നത്. .ദുല്‍ഖര്‍ സല്‍മാനാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്.
ഇ ഫോര്‍ എന്റര്ടെയ്ന്മെന്റ്, എ.വി.എ പ്രൊഡക്ഷന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രണ്ട് വര്‍ഷത്തോളമുള്ള തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ഹ്യൂമറിനും മ്യൂസിക്കിനും പ്രാധാന്യമുള്ള റോഡ് മുവിയുമായി ജോണ്‍പോള്‍ എത്തുന്നത്.
ദേശീയ ശ്രദ്ധയാകര്‍ഷിച്ച പരസ്യചിത്രങ്ങളൊരുക്കിയ ശരണ്‍ വേലായുധനാണ് ഛായാഗ്രാഹകന്‍. ഗപ്പിയിലെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ആണ് അമ്പിളിയുടെ സംഗീത സംവിധായകന്. ഗപ്പിയിലെ പാട്ടുകള്‍ക്ക് വിഷ്ണുവിന് സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയുടെ എഡിറ്ററായിരുന്ന കിരണ്‍ ദാസ് ആണ് എഡിറ്റര്‍. വിനേഷ് ബംഗ്ലാന്‍ കലാസംവിധാനവും മഷര്‍ ഹംസ കോസ്റ്റിയൂം ഡിസൈനിംഗും, ആര്.ജി വയനാടനാണ് മേക്കപ്പും നിര്‍വഹിക്കുന്നു. പ്രേംലാല്‍ കെ.കെ ആണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. സൂരജ് ഫിലിപ്പ് ആണ് ലൈന്‍ പ്രൊഡ്യൂസര്‍. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.

COMMENTS