വെടിവയ്പ്പുണ്ടായ റെസ്റ്റോറന്റ്, ഉള്‍ചിത്രം അക്രമി ട്രാവിസ് റീകിങ്ങ് വാഷിങ്ടണ്‍: അമേരിക്കയില്‍ ടെന്നസിയിലെ നാഷ് വില്ലേയില്‍ ഒരു ഹോട...
വെടിവയ്പ്പുണ്ടായ റെസ്റ്റോറന്റ്, ഉള്‍ചിത്രം
അക്രമി ട്രാവിസ് റീകിങ്ങ്
നാഷ് വില്ലേയിലെ അന്റിയോക്കിലെ വാഫല് ഹൗസ് റെസ്റ്റോറന്റില്‍ പുലര്‍ച്ചെ 3.25 നായിരുന്നു സംഭവം. ഹോട്ടലിലെ ഗാര്‍ഡ് തന്ത്രപൂര്‍വം തോക്ക് പിടിച്ചുവാങ്ങിയതിനാല്‍ കൂടുതല്‍ പേര്‍ക്ക് വെടിയേറ്റില്ല. വെടിവയ്പ്പിനു ശേഷം യുവാവ് ഓടി രക്ഷപ്പെട്ടു. മുടി പറ്റെ വെട്ടിയ വെള്ളക്കാരനായ യുവാവാണ് അക്രമിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ട്രാവിസ് റീകിങ്ങ് എന്ന 29കാരനാണ് അക്രമിയെന്ന് പൊലീസ് കണ്ടെത്തി. ഇയാള്‍ക്കായി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇല്ലിനോയിലെ മോര്‍ട്ടണ്‍ നിവാസിയാണ് ഇയാളെന്നും വ്യക്തമായിട്ടുണ്ട്. ഇല്ലിനോയിലെ രജിസ്ട്രേഷനുള്ള ഒരു കാറും ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
മര്ഫ്രീസ്ബോറോ പൈകിനടുത്താണ് ഇയാളെ ഒടുവില്‍ കണ്ടത്. ആര്‍എന്‍ 15 റൈഫിളാണ് ഇയാള്‍ വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ചത്. വെടിയേറ്റവരെ വണ്ടെര്ബെല്റ്റ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അമേരിക്കയില്‍ ഇത്തരം വെടിവയ്പ്പു സംഭവങ്ങള്‍ പതിവായതോടെ, തോക്ക് ലൈസന്‍സ് നല്കുന്നതിനു ശക്തമായ നിയന്ത്രണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ആര്‍ആര്‍ 15 അസോള്‍ട്ട് റൈഫിളുകളാണ് അക്രമികള്‍ക്ക് ഏറെ പ്രിയങ്കരം.
Three people were dead and four injured after a shooting at a Waffle House restaurant in Nashville on Sunday. The Metropolitan Nashville Police Department said the gunman was 29-year-old Travis Reinking, a white man with short hair. A customer at the restaurant took the gun from the suspect, who then took off his coat and fled the area.
Keywords: Waffle House, Restaurant, Nashville, Sunday, Metropolitan Nashville Police Department,Travis Reinking, white man, restaurant
COMMENTS