ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് രംഗത്തെത്തി. കത്വ, ഉന്നാവ പീഡനക്കേസു...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് രംഗത്തെത്തി. കത്വ, ഉന്നാവ പീഡനക്കേസുകളില്‍ പ്രതികരിക്കാന്‍ വൈകിയതിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്‍ പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചത്. പണ്ട് സംസാരിക്കാത്ത പ്രധാനമന്ത്രിയാണ്, വല്ലപ്പോഴും വാ തുറക്കണമെന്നൊക്കെയായിരുന്നു മോദി തന്നെക്കുറിച്ച് പറഞ്ഞതെന്നും ആ ഉപദേശം താന്‍ ഇപ്പോള്‍ മോദിക്ക് തിരിച്ച് നല്കുകയായാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വല്ലപ്പോഴും വാ തുറന്ന് സംസാരിക്കണമെന്നുമാണ് മന്മോഹന് സിംഗ് തിരിച്ചടിച്ചടിച്ചിരിക്കുന്നത്.
വലിയ വിമര്‍ശനം വേണ്ടി വന്നു മോദിക്ക് ഈ വിഷയങ്ങളില്‍ പ്രതികരിക്കാന്‍. എന്നാല്‍ പ്രതികരിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ഇതുപോലുള്ള വിഷയങ്ങളില്‍ പ്രതികരണം വൈകിക്കരുതെന്നും അത് കുറ്റവാളികള്‍ മുതലെടുക്കുമെന്നും അധികാരത്തിലുള്ളവര്‍ കൃത്യസമയത്ത് പ്രതികരിച്ചാല്‍ മാത്രമേ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കൂവെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു.

COMMENTS