മലപ്പുറം: സംശയത്തിന്റെ പേരില്‍ ഭര്‍ത്താവിനെ ഉറക്കപ്പായയില്‍ ആസിഡൊഴിച്ചു കൊന്ന കേസില്‍ ഭാര്യ അറസ്റ്റില്‍. മലപ്പുറം മുണ്ടുപറമ്പില്‍ പോത്തഞ...
മലപ്പുറം: സംശയത്തിന്റെ പേരില്‍ ഭര്‍ത്താവിനെ ഉറക്കപ്പായയില്‍ ആസിഡൊഴിച്ചു കൊന്ന കേസില്‍ ഭാര്യ അറസ്റ്റില്‍. മലപ്പുറം മുണ്ടുപറമ്പില്‍ പോത്തഞ്ചേരി ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സുബൈദയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
കോഡൂര്‍ ഉമ്മത്തൂര്‍ സ്വദേശി പോത്തഞ്ചേരി ബഷീര്‍ (52) ഈ മാസം 23നാണ് മരിച്ചത്. സംശയത്തെ തുടര്‍ന്നുണ്ടായ കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു ആസിഡ് ആക്രമണം.
മലപ്പുറത്ത് മലബാര്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനം നടത്തി വരികയായിരുന്നു ബഷീര്‍. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്.
ഇരുപതാം തീയതി അര്‍ദ്ധരാത്രി മുണ്ടുപറന്പിലെ വാടക വീട്ടില്‍ സുബൈദയ്ക്ക് ഒപ്പം കിടന്നുകയായിരുന്ന ബഷീറിന്റെ മേലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. കടുത്ത ചൂടുള്ളതിനാല്‍ കാരണം ജനല്‍വാതില്‍ തുറന്നിട്ടായിരുന്നു കിടന്നുറങ്ങിയിരുന്നത്.
മുഖത്തും നെഞ്ചത്തും ഉള്‍പ്പെടെ 45 ശതമാനത്തിലധികം പൊള്ളലേറ്റ ബഷീറിനെ ഉടന്‍ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കൊണ്ടുപോയെങ്കിലും അടുത്ത ദിവസം മരിക്കുകയായിരുന്നു.
സംഭവസമയത്ത് ബഷീറും സുബൈദയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചോദ്യം ചെയ്യലില്‍ സുബൈദ കുറ്റം സമ്മതിച്ചു.
COMMENTS