ന്യൂഡല്‍ഹി: മലബാര്‍ മെഡിക്കല്‍ കോളേജ് പ്രവേശനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഇതോടെ ഹൈക്കോടതി റദ്ദാക്കിയ മലബാര്‍ മെഡ...
ന്യൂഡല്‍ഹി: മലബാര്‍ മെഡിക്കല്‍ കോളേജ് പ്രവേശനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഇതോടെ ഹൈക്കോടതി റദ്ദാക്കിയ മലബാര്‍ മെഡിക്കല്‍ കോളേജിലെ 10 വിദ്യാര്‍ത്ഥികളുടെ പ്രവേശനമാണ് സുപ്രീംകോടതി ശരിവച്ചിരിക്കുന്നത്.
പ്രവേശനം റദ്ദാക്കപ്പെട്ട 10 വിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതിയുടെ വിധി. 2016 - 17 അധ്യയന വര്‍ഷം നടന്ന പ്രവേശനം ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രവേശന മേല്‍നോട്ട സമിതി റദ്ദാക്കിയത്. ഓണ്‍ലൈനിലില്‍ അപേക്ഷ നല്‍കാത്ത വിദ്യാര്‍ത്ഥികള്‍ മാനേജ്മെന്റുമായി ഒത്തു കളിച്ചാണ് പ്രവേശനം നേടിയതെന്നാണ് കമ്മറ്റിയുടെ വാദം. ഈ വാദത്തെ സംസ്ഥാന സര്‍ക്കാരും പിന്തുണച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ വിധി വന്നിരിക്കുന്നത്.
COMMENTS