ഹൈദരാബാദ്: 2007 ലെ ഹൈദരാബാദ് മക്ക മസ്ജിദ് സ്ഫോടനക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. സ്വാമി അസീമാനന്ദയടക്കമുള്ള അഞ്ച് പ്രതികളേയു...
ഹൈദരാബാദ്: 2007 ലെ ഹൈദരാബാദ് മക്ക മസ്ജിദ് സ്ഫോടനക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. സ്വാമി അസീമാനന്ദയടക്കമുള്ള അഞ്ച് പ്രതികളേയും തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി എന്‍.ഐ.എ കോടതി വെറുതെ വിടുകയായിരുന്നു.
2007 മെയ് 18നാണ് ഹൈദരാബാദിലെ മക്ക മസ്ജിദില്‍ വെള്ളിയാഴ്ച നമസ്കാരത്തിനിടെ സ്ഫോടമുണ്ടായത്. സ്ഫോടത്തില്‍ 9 പേര് കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനം നടന്നതില്‍ പ്രതിഷേധിച്ച് പിന്നീട് മസ്ജിദിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തിലും പോലീസ് വെടിവെപ്പിലും അഞ്ച് പേര് കൊല്ലപ്പെട്ടിരുന്നു.
ആദ്യം ലോക്കല്‍ പോലീസും പിന്നെ സി.ബി.ഐയും അന്വേഷിച്ച കേസില്‍ 2011 ല്‍ ആണ് അസീമാനന്ദ അടക്കം പത്ത് പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നത്. മുന്‍ ആര്.എസ്.എസ് നേതാവ് കൂടിയായ സ്വാമി അസീമാനന്ദ മലേഗാവ്, സംഝോത സ്ഫാടോനക്കേസുകളിലും പ്രതിയായിരുന്നു.

COMMENTS