തിരുവനന്തപുരം: കോവളത്ത് വിദേശവനിതയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസിന്റെ അന്വേഷണത്തില്‍ പുതിയ വഴിത്തിരിവുമായി അന്വേഷണ...
തിരുവനന്തപുരം: കോവളത്ത് വിദേശവനിതയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസിന്റെ അന്വേഷണത്തില്‍ പുതിയ വഴിത്തിരിവുമായി അന്വേഷണസംഘം. ലിഗയുടെ മൃതദേഹം കണ്ടല്‍ക്കാട്ടിലാണ് കണ്ടെത്തിയത്. അവര്‍ അവിടെയെത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന തോണി പൊലീസ് കണ്ടെത്തി. ഇതില്‍നിന്നു വിരലടയാളവിദഗ്ദ്ധര്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണ്. ലിഗയെ ഇവിടേക്കു കൂട്ടിക്കൊണ്ടുവന്നവരെന്നു സംശയിക്കുന്ന നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്ന സൂചനകളാണ് അന്വേഷണത്തില്‍നിന്നു ലഭിച്ചുകൊണ്ടിരിക്കുന്നത്.
ലിഗ ഇവര്‍ക്കൊപ്പം ഇവിടേക്കെത്തിയ വഴികളും പൊലീസ് പരിശോധിച്ചു. നിരവധിപ്പേരെ ചോദ്യംചെയ്തശേഷമാണ് അന്വേഷണം ഏതാനുംപേരിലേക്കു ചുരുങ്ങിയത്. ലിഗയുടെ മരണത്തിനുപിന്നില്‍ പ്രാദേശിക ലഹരിസംഘങ്ങള്‍ക്കു പങ്കുണ്ടെന്നാണു സൂചന. മൃതദേഹം കണ്ടെത്തിയ സ്ഥലം ലഹരിസംഘങ്ങളുടെ താവളമായിരുന്നുവെന്നും ചൂണ്ടയിടാനെന്ന വ്യാജേനയാണ് ലഹരി ഉപയോഗിക്കുന്നവരും വില്ക്കുന്നവരും കണ്ടല്‍ക്കാടിന്റെ പരിസരത്ത് എത്താറുള്ളതെന്നും ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന്റെ തലേന്നും ഇവര്‍ ഇവിടെ എത്തിയിരുന്നുവെന്നുമുള്ള വിവരങ്ങള്‍ അന്വേഷണസംഘം മനസ്സിലാക്കിക്കഴിഞ്ഞു.
COMMENTS