തിരുവനന്തപുരം: അടിക്കടിയുള്ള സ്ഥലം മാറ്റത്തില്‍ മനംനൊന്ത് കെ.എസ്.ആര്.ടി.സി ജീവനക്കാരന് ആത്മഹത്യ ചെയ്തു. തെന്മല ഇടമണ്‍ സ്വദേശി നസറുദ്ദീന...
തിരുവനന്തപുരം: അടിക്കടിയുള്ള സ്ഥലം മാറ്റത്തില്‍ മനംനൊന്ത് കെ.എസ്.ആര്.ടി.സി ജീവനക്കാരന് ആത്മഹത്യ ചെയ്തു. തെന്മല ഇടമണ്‍ സ്വദേശി നസറുദ്ദീനാണ് മരിച്ചത്. ഇദ്ദേഹത്തെ കെ.എസ്.ആര്.ടി.സിയുടെ പുനലൂര്‍ ഡിപ്പോയില്‍ നിന്നും പത്തനംതിട്ടയിലേക്ക് ഇന്നലെ സ്ഥലം മാറ്റിയിരുന്നു. മൂന്ന് മാസം മുന്‍പ് പുനലൂര്‍ ഡിപ്പോയിലെ ഡ്രൈവറായിരുന്ന നസറുദ്ദീനെ കണ്ണൂരേക്ക് സ്ഥലം മാറ്റിയിരുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ക്കകം പത്തനംതിട്ടയിലേക്ക് മാറ്റി.
ഒരു മുന്നറിയിപ്പുമില്ലാതെ അടിക്കടിയുള്ള ഈ സ്ഥലംമാറ്റത്തില്‍ നസറുദ്ദീന്‍ പ്രതിഷേധിച്ചിരുന്നു. ഹൃദയസംബന്ധമായ അസുഖവും പ്രായാധിക്യവും ചൂണ്ടിക്കാട്ടി തന്നെ പുനലൂരേക്ക് മാറ്റണമെന്ന് കാണിച്ച് ഇദ്ദേഹം അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. എ.ടി.ഒയെ നേരിട്ട് കണ്ട് കാര്യം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഇന്ന് രാവിലെ പുനലൂര്‍ ഡിപ്പോയില്‍ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ നസറുദ്ദീന്‍ ആയിരനെല്ലൂര്‍ പാലത്തിനോട് ചേര്‍ന്ന ഷെഡ്ഡില്‍ തൂങ്ങിമരിക്കുകയായിരുന്നു.
മൃതദേഹം പരിശോധിച്ച തെന്മല എസ്.ഐ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കെ.എസ്.ആര്.ടി.സി പുനലൂര്‍ ഡിപ്പോയിലെ എ.ടി.ഒ അജീഷ് കുമാറാണ് തന്റെ മരണത്തിന് കാരണമെന്ന് നസറുദ്ദീന്‍ ആത്മഹത്യാക്കുറിപ്പിലെഴുതിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

COMMENTS