തൃശൂര്‍: തൃശൂര്‍ കൊരട്ടി ദേശീയപാതയില്‍ കെ.എസ്.ആര്.ടി.സി ബസ് മറിഞ്ഞ് ആറു പേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരുവില്‍ നിന്ന് തിരുവല്ലയിലേക്ക് വന...
തൃശൂര്‍: തൃശൂര്‍ കൊരട്ടി ദേശീയപാതയില്‍ കെ.എസ്.ആര്.ടി.സി ബസ് മറിഞ്ഞ് ആറു പേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരുവില്‍ നിന്ന് തിരുവല്ലയിലേക്ക് വന്ന ബസാണ് മറിഞ്ഞത്. പരുക്കേറ്റവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടം. കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഡീലക്സ് ബസാണ് അപകടത്തില്‍ പെട്ടത്. ബസിന് കുറുകെ ബൈക്ക് മുറിച്ചുകടക്കാന്‍ ശ്രമിച്ചപ്പോള്‍ പെട്ടെന്ന് ബ്രേക്കിട്ട് തെന്നി മറിയുകയായിരുന്നു. ആകെ 18 യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.
COMMENTS