തിരുവനന്തപുരം: കരുണ, കണ്ണൂര്‍ സ്വാശ്രയ മെഡിക്കല്‍ ബില്ലിനെ എതിര്‍ത്ത വി.ടി.ബല്‍റാം എംഎല്‍എ വിമര്‍ശിച്ച് കെ. ശബരീനാഥന് എംഎല്‍എ. ബില്ല് യ...
തിരുവനന്തപുരം: കരുണ, കണ്ണൂര്‍ സ്വാശ്രയ മെഡിക്കല്‍ ബില്ലിനെ എതിര്‍ത്ത വി.ടി.ബല്‍റാം എംഎല്‍എ വിമര്‍ശിച്ച് കെ. ശബരീനാഥന് എംഎല്‍എ. ബില്ല് യുഡിഎഫിലും പാര്‍ട്ടിയിലും പലതവണ ചര്‍ച്ച ചെയ്തു. എന്നാല്‍, അന്നൊന്നും ബില്ലിനെ എതിര്‍ത്തില്ല. എന്നാല്‍, അവസാനനിമിഷം നിയമസഭയില്‍ പാര്‍ട്ടി നിലപാടിനു വിരുദ്ധമായി സ്വന്തം നിലപാട് പ്രഖ്യാപിച്ചത് ശരിയല്ല.
ഇത്രയും കാലം ബില്ലിനെതിരെ ശബ്ദമുയര്‍ത്താതെ അവസാന ദിവസം ബോട്ടില്‍ നിന്ന് ചാടുന്നതല്ല ഹീറോയിസം എന്ന് ശബരീനാഥന് പറയുന്നു.
കണ്ണൂര്‍, കരുണ വിഷയത്തില്‍ ഓര്‍ഡിനന്‍സ് എന്ന ഉപാധി ഭരണപക്ഷം മുന്നോട്ടു വച്ചപ്പോള്‍ ഭരണപക്ഷത്തിനെ ആക്രമിക്കാനുള്ള അവസരമായി അതിനെ എടുത്ത് പ്രതിപക്ഷത്തിന് എതിര്‍ക്കാമായിരുന്നു. കയ്യടി വാങ്ങാനും അതായിരുന്നു എളുപ്പം. എന്നാല്‍, വ്യക്തിപരമായ അഭിപ്രായങ്ങള്‍ പലര്‍ക്കും ഉണ്ടായിരുന്നിട്ടും വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതിയാണ് ബില്ലിനെ അനുകൂലിച്ചത്.
വിഷയത്തില്‍ കോടതിയുടെ പ്രഹരം ഏല്ക്കേണ്ടിവരും എന്ന സംശയം ഉണ്ടായിരിക്കുമ്പോള്‍ തന്നെയാണ് പ്രതിപക്ഷം ബില്ലിനെ പിന്തുണച്ചത്. ഭയപ്പെട്ടതുപോലെ തന്നെ കോടതി ഉത്തരവ് സര്‍ക്കാരിന്റെ നിലപാടിന് എതിരായി വന്നു.
ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനം ഒറ്റരാത്രി കൊണ്ട് യുഡിഎഫ് എടുത്തതല്ല. യുഡിഫിലും പാര്ട്ടിയിലുംനിയമസഭാ സമ്മേളനത്തിനിടയിലും പലവട്ടം യുഡിഎഫ് ചര്‍ച്ച ചെയ്തു. ചര്‍ച്ചയില്‍ എതിര്‍പ്പിന്റെ ഒരുവാക്കുപോലും ഒരിയാടാതെ മറ്റാരോടും ചര്‍ച്ച ചെയ്യാതെ സ്വന്തം നിലപാട് പ്രഖ്യാപിച്ചത് ആര്‍ക്കും ഭൂഷണമല്ലെന്നും ശബരീനാഥന് ഫേസ്ബുക്കില്‍ കുറിച്ചു.
Highlights: K.S.Sbarinathan against V.T.Balram on Kannur- Karuna medical education bill

COMMENTS