തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനെതിരെ കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. ചെയര്മാന് ആ സ്ഥാനം രാജിവെച്ച് രാഷ്ട്രീയത്തില്‍ ...
തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനെതിരെ കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. ചെയര്മാന് ആ സ്ഥാനം രാജിവെച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതാണ് നല്ലതെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. അദ്ദേഹം രാഷ്ട്രീയ നേതാവിനെപ്പോലെ പെരുമാറുന്നത് ശരിയല്ലെന്നും കസ്റ്റഡിയില്‍ എടുക്കുന്ന പ്രതികളോട് അപമര്യാദയായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ ഉണ്ടാവില്ലെന്നും കോടിയേരി വ്യക്തമാക്കി.
നേരത്തെ മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ അദ്ദേഹത്തിന്റെ പണി എടുത്താല്‍ മതിയെന്നും മുന്‍കാല രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ പ്രസ്താവന നടത്തരുതെന്നും മുഖ്യമന്ത്രിയും കടുത്ത ഭാഷയില്‍ കുറ്റപ്പെടുത്തിയിരുന്നു.
ഇതിനിടെ ശ്രീജിത്തിന്റെ മരണത്തിന് കാരണമായ മര്‍ദ്ദനം ആരുടെ ഭാഗത്ത് നിന്നാണ് ഉണ്ടായതെന്ന് വിശദമായി പരിശോധിക്കുന്നതിനായി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വരാപ്പുഴ എസ്.ഐ ദീപക് അടക്കം നാല് പോലീസുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള അപേക്ഷ പറവൂര്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്.
COMMENTS