കൊച്ചി: നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ മിനിമം വേതനം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന്കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍...
കൊച്ചി: നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ മിനിമം വേതനം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന്കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്.
സമ്മര്‍ദ്ദം ചെലുത്തി സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അനിശ്ചിതകാലത്തേക്ക് ആശുപത്രികള്‍ അടച്ചിടുമെന്ന് ഭീഷണി. സര്‍ക്കാര്‍ വിജ്ഞാപനം നിയമപരമായി നേരിടുമെന്നും അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നതുപോലെ ശമ്പളം വര്‍ദ്ധിപ്പിച്ചാല്‍ ആശുപത്രികള്‍ രൂക്ഷമായ പ്രതിസന്ധിയിലാവും. നിയമപരമായി ചോദ്യം ചെയ്യുന്നതിനു മുമ്പ് ഉത്തരവു നടപ്പിലാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് സര്‍ക്കാരിനെ അറിയിക്കുമെന്നും ആശുപത്രി ഉടമകള്‍ പറഞ്ഞു.
ഉടമകളുടെ പരാതികേള്ക്കാതെ ഏകപക്ഷീയമായാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത്. അത് അംഗീകരിക്കാനാവില്ല. വര്‍ദ്ധന നടപ്പിലാക്കിയാല്‍ വരുമാനത്തിന്റെ 64 ശതമാനവും ശമ്പളത്തിനായി മാറ്റിവയ്ക്കേണ്ടിവരുമെന്നും ഉടമകള്‍ അറിയിച്ചു.

COMMENTS