ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ വിചാരണ കശ്മീരിന് പുറത്തേക്ക് മാറ്റാമെന്ന്...
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ വിചാരണ കശ്മീരിന് പുറത്തേക്ക് മാറ്റാമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. വിചാരണയ്ക്ക് തടസ്സമായി നേരിയ സാധ്യത ഉണ്ടെങ്കില്‍ പോലും കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റും. കേസില്‍ നീതിയുക്തമായ വിചാരണ ഉറപ്പുവരുത്താനാണ് ശ്രമമെന്ന് സുപ്രീംകോടതി പറഞ്ഞു. ഭീഷണിയില്ലാതെ കേസിലെ ഇരകളുടെ അഭിഭാഷകര്‍ക്ക് മുന്നോട്ടുപോകാന്‍ അവസരം ഉണ്ടാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
കേസില്‍ നീതിയുക്തമായ വിചാരണ ഉറപ്പുവരുത്താന്‍ സംസ്ഥാനത്തിന് പുറത്തേക്ക് കേസ് മാറ്റണമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേസിന്റെ വിചാരണ കശ്മീരിന് പുറത്തേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് പ്രതിയായ സാഞ്ജി റാം ഹര്‍ജി നല്‍കിയിരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതികളുടെ ഈ ആവശ്യം ന്യായമാണെന്നാണ് ബാര്‍ കൗണ്‍സില്‍ സമിതിയുടെ നിലപാട്.
COMMENTS