മംഗലാപുരം: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ടി.വി.ആര്.ഷേണായി (77) അന്തരിച്ചു. വൈകിട്ട് ഏഴരയോടെ മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ...
മംഗലാപുരം: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ടി.വി.ആര്.ഷേണായി (77) അന്തരിച്ചു. വൈകിട്ട് ഏഴരയോടെ മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
എറണാകുളം ചേറായി സ്വദേശിയായ ടി.വി.ആര്.ഷേണായി ഇന്ത്യന്‍ എക്സപ്രസിലൂടെയായിരുന്നു തുടക്കം. ദീര്‍ഘകാലം മലയാള മനോരമ ഡല്‍ഹി ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചു. ദി വീക്ക് വാരികയുടെയും സണ്ഡെമെയില് പത്രത്തിന്റെയും എഡിറ്ററായിരുന്നു. പ്രസാര്‍ഭാരതി നിര്‍വാഹകസമിതി അംഗമായിരുന്നു.
സാമ്പത്തിക-രാഷ്ട്രീയ നിരീക്ഷകന് എന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു ടി.വി.ആര്.ഷേണായി. വിദേശപ്രസിദ്ധീകരണങ്ങളിലടക്കം കോളങ്ങള്‍ എഴുതി.
2003 ല്‍ പത്മവിഭൂഷണും മൊറോക്കോ രാജാവിന്റെ ഉന്നത ബഹുമതിയായ അലാവിറ്റ കമാന്‍ഡര്‍ വിസ്ഡം പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സരോജമാണ് ഭാര്യ. മക്കള്‍ സുജാത, അജിത്.
Highlight: Veteran journalist T.V.R.Shenoy passed away at 77

COMMENTS