ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിയായി ഇന്ദുമല്‍ഹോത്ര ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്നു രാവിലെ 10.30 ന് ചീഫ് ജസ്റ്റീസ് കോടതിയിലാണ് സത്യപ്രതി...
ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിയായി ഇന്ദുമല്‍ഹോത്ര ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്നു രാവിലെ 10.30 ന് ചീഫ് ജസ്റ്റീസ് കോടതിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര സത്യവാചകം ചൊല്ലിക്കൊടുക്കും. സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെടുന്ന ആദ്യ വനിതാ അഭിഭാഷകയാണ് ഇന്ദുമല്‍ഹോത്ര.
ഇന്നലെയാണ് ഇന്ദുമല്‍ഹോത്രയെ ജഡ്ജിയായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ഭവനില്‍ നിന്നുണ്ടായത്. ഇന്ദുമല്ഹോത്രയ്ക്കൊപ്പം കൊലീജിയം ശുപാര്‍ശ ചെയ്ത ജസ്റ്റിസ് കെ.എം.ജോസഫിന്റെ പേര് സീനിയോറിറ്റി പ്രശ്നം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു.
കെ.എം.ജോസഫിന്റെ നിയമനത്തില്‍ തീരുമാനമാകുന്നതുവരെ ഇന്ദു മല്‍ഹോത്രയുടെ നിയമനം സ്റ്റേ ചെയ്യണമെന്ന സുപ്രീംകോടതി അിഭാഷകരുടെ ആവശ്യം ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ച് ഇന്നലെ തള്ളിയിരുന്നു.
കെ.എം.ജോസഫിനെ തഴഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ന്യായാധിപരില്‍ അമര്‍ഷം പുകയുന്നതിനിടെ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഫുള്‍കോര്‍ട്ട് വിളിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കെ.എം ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്യണമെന്ന് കൊലീജിയം യോഗത്തില്‍ ആവശ്യം ഉയരാനും സാധ്യതയുണ്ട്.
COMMENTS