ന്യൂഡല്‍ഹി: സെപ്റ്റംബറില്‍ റഷ്യയില്‍ നടക്കുന്ന ഭീകരവാദത്തിനെതിരെയുള്ള ബഹുരാഷ്ട്ര സംയുക്ത സൈനിക പരിശീലനത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഒരു...
ന്യൂഡല്‍ഹി: സെപ്റ്റംബറില്‍ റഷ്യയില്‍ നടക്കുന്ന ഭീകരവാദത്തിനെതിരെയുള്ള ബഹുരാഷ്ട്ര സംയുക്ത സൈനിക പരിശീലനത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ചു പങ്കെടുക്കും.
ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് ഇത്തരമൊരു സൈനിക പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
സൈനിക പരിശീലനം സംഘടിപ്പിക്കുന്നത് ഷാംഗ്ഹായ് കോപ്പറേഷന് ഓര്‍ഗനൈസേഷനാണ് (എസ്സിഒ) . ചൈന ഉള്‍പ്പെടെ അംഗരാജ്യങ്ങള്‍ പരിശീലനത്തില്‍ പങ്കെടുക്കും.
കഴിഞ്ഞ ആഴ്ച ബെയ്ജിംഗില്‍ നടന്ന എസ്സിഒ അംഗരാജ്യങ്ങളിലെ പ്രതിരോധമന്ത്രിമാരുടെ യോഗത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് ഉറപ്പ് വരുത്തിയിരുന്നു.
ഇന്ത്യ-ചൈന സൈനിക പരിശീലനം ഡോക്ല പ്രശ്നത്തിനു ശേഷം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇതു പുനരാരംഭിക്കുന്നതിന്റെ ഭാഗംകൂടിയാണ് ഇപ്പോഴത്തെ തീരുമാനം.
ഇന്ത്യ എസ്സിഒ അംഗരാജ്യങ്ങളുമായി നല്ല പ്രതിരോധ സഹകരണം പുലര്‍ത്തുന്നുണ്ട. ഇതില്‍ ഏറ്റവും അടുപ്പം റഷ്യന്‍ സേനയുമായാണ്.
സമാധാന ശ്രമങ്ങള്‍ക്കായുള്ള സൈനിക പരിശീലനം രണ്ടു വര്‍ഷത്തിലൊരിക്കലാണ് നടത്തുക.
COMMENTS