കൊച്ചി: പൊലീസിനെതിരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന പരാമര്‍ശവുമായി ഹൈക്കോടതി. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതക...
കൊച്ചി: പൊലീസിനെതിരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന പരാമര്‍ശവുമായി ഹൈക്കോടതി. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതക കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന മരിച്ച ശ്രീജിത്തിന്റെ ഭാര്യയുടെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഈ പരാമര്‍ശം.
അതേസമയം അന്വേഷണം ശരിയായ ദിശയിലാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ വിശദീകരണ പത്രിക സമര്‍പ്പിക്കാന്‍ ജസ്റ്റീസ് പി.സോമരാജന് നിര്‍ദ്ദേശിച്ചു. അടുത്തമാസം നാലിന് സര്‍ക്കാര്‍ വിശദീകരണം അറിയിക്കണം. അന്നാണ് ഹര്‍ജി വീണ്ടും പരിഗണിക്കുന്നത്.
പൊലീസുകാര്‍ പ്രതികളായ കേസ് സംസ്ഥാന പൊലീസ് തന്നെ അന്വേഷിക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്നാണ് ഈ കേസിലെ പ്രധാന ആരോപണം. അഖിലയുടെ ഹര്‍ജിയില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ അന്വേഷിക്കണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെടുന്നു. കേസില്‍ ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണനും കക്ഷിചേര്‍ന്നു.
COMMENTS