ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന ഇംപീച്ച്മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി വ...
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന ഇംപീച്ച്മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തള്ളി. നിയമസഭാ വിദഗ്ദ്ധരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഇംപീച്ച്മെന്റിന് ഉതകുന്ന കാരണങ്ങളില്ലെന്നും കാണിച്ചാണ് നടപടി.
കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് നോട്ടീസ് നല്‍കിയത്. 60 എം.പിമാര്‍ ഇതില്‍ ഒപ്പിട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു. ഇംപീച്ച്മെന്റ് നോട്ടീസ് മാധ്യമങ്ങള്‍ക്ക് നല്കിയ കോണ്‍ഗ്രസ് നേതാക്കളുടെ നടപടിക്കെതിരെ നേരത്തെ തന്നെ ഉപരാഷ്ട്രപതിയുടെ ഓഫീസ് രംഗത്ത് വന്നിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്നും അതിനാല്‍ നോട്ടീസ് തള്ളിക്കളായാമെന്നും ഉപരാഷ്ട്രപതിയുടെ ഓഫീസ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാലിപ്പോള്‍ ഇംപീച്ച്മെന്റ് നടത്താന്‍ തക്ക ശക്തമായ ആരോപങ്ങളൊന്നുമില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഉപരാഷ്ട്രപതി ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയിരിക്കുന്നത്.
എന്നാല്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതിയുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. എന്നാല്‍ അത്തരമൊരു ഹര്‍ജിയുമായി കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചാല്‍ അത് പരിഗണിക്കുക ചീഫ് ജസ്റ്റീസ് തന്നെയായിരിക്കും എന്നതിനാല്‍ കോണ്‍ഗ്രസ്സിന്റെ നീക്കം എന്തായിരിക്കുമെന്ന് കാത്തിരുന്നു കാണേണ്ടി വരും. ദീപക് മിശ്ര ഉള്‍പ്പെട്ട ബെഞ്ചിന് മുന്പില് ഇനി ഹാജരാവില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

COMMENTS