തൃശൂര്‍: തൃശ്ശൂരില്‍ ഭാര്യയെ ഭര്‍ത്താവ് ചുട്ടുകൊന്നു. തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ ദളിത് യുവതി ജീത്തുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ...
തൃശൂര്‍: തൃശ്ശൂരില്‍ ഭാര്യയെ ഭര്‍ത്താവ് ചുട്ടുകൊന്നു. തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ ദളിത് യുവതി ജീത്തുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ജീത്തുവിനെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതര പരിക്കുകളോടെ മെഡി. കോളേജില്‍ ചികിത്സയിലായിരുന്ന ജീത്തു ഇന്നാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് വിരാജു ഒളിവിലാണ്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഭര്‍ത്താവും ജീത്തുവും മാസങ്ങളായി പിരിഞ്ഞു ജീവിച്ചു വരികയായിരുന്നു. കുടുംബശ്രീ യോഗത്തിന് ശേഷം പുറത്തുവരുന്ന സമയത്താണ് ഈ സംഭവമുണ്ടായത്. കുടുംബശ്രീ യോഗത്തിന് വന്ന 20ലധികം പേരും ജീത്തുവിന്റെ പിതാവും സ്ഥലത്തുണ്ടായിരുന്നെങ്കിലും സംഭവം തടയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. തീ അതിവേഗം പടര്‍ന്നതോടെ അവര്‍ക്ക് നോക്കി നില്ക്കാനെ സാധിച്ചുള്ളു.
ജീത്തുവിന്റെ പിതാവ് നല്കിയ പരാതിയില്‍ പൊലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരാജുവിനായുള്ള തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. ഇയാള്‍ അന്യസംസ്ഥാനത്തേക്ക് കടന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.
COMMENTS