തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം ഇന്നും ഉണ്ടാകുമെന്ന് സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഉച്ചവരെ ശക്തമായ...
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം ഇന്നും ഉണ്ടാകുമെന്ന് സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഉച്ചവരെ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കെട്ടിയിടുന്ന ബോട്ടുകള്‍ തമ്മില്‍ അകലം പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
കടല്‍ക്ഷോഭം അവസാനിക്കാത്ത സാഹചര്യം കണക്കിലെടുത്ത് തീരമേഖലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. രണ്ടു ദിവസമായി കടലാക്രമണം തുടരുന്നതിനാല്‍ കേരള തീരത്ത് വ്യാപകമായ നാശമാണ് ഉണ്ടായിരിക്കുന്നത്.
ഇന്നലെയുണ്ടായ കടലാക്രമണത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് വെള്ളം കയറി. വീടുകള്‍ക്ക് കേടുപാട് പറ്റി. തീരപ്രദേശത്ത് നിന്ന് കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിച്ചേക്കും. ഇതിനിടെ തൃശൂര്‍ അഴിക്കോട് മുനക്കല്‍ ബീച്ചില്‍ കാണാതായ സ്ത്രീക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.
COMMENTS