ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും ഇന്ത്യന്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നു. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവര...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും ഇന്ത്യന്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നു. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയ സൈന്യത്തിന് നേരെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
സി.ആര്.പി.എഫും കശ്മീര്‍ പൊലീസും ചേര്‍ന്ന് ഭീകരര്‍ക്കായി വ്യാപക തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ദര്ബ്ഗാം ഗ്രാമത്തിലാണ് ഇപ്പോള്‍ പരിശോധനകള്‍ നടക്കുന്നത്. അതേസമയം ഹിസ്ബുള്‍ ഭീകരന് സമീര്‍ ടൈഗറിനെ സൈന്യം വളഞ്ഞു. മൂന്ന് ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
COMMENTS