തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില ഇന്നും ഉയര്‍ന്നു. പെട്രോള്‍ വിലയില്‍ 14 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്...
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില ഇന്നും ഉയര്‍ന്നു. പെട്രോള്‍ വിലയില്‍ 14 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 78.61 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 71.52 രൂപയും. ഇന്നലെ പെട്രോളിന് 78.47 രൂപയും ഡീസല്‍ 71.33 രൂപയുമായിരുന്നു. രാജ്യമെങ്ങും ഇന്ധനവില കുതിച്ചുയരുകയാണെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിലാണ് വില കൂടുതല്‍ വര്‍ദ്ധിച്ചിരിക്കുന്നത്.
ഇറക്കുമതി തീരുവ കുറയ്ക്കണമെന്നു കേന്ദ്ര പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടെങ്കിലും സംസ്ഥാനം അത് അംഗീകരിച്ചിട്ടില്ല. കേന്ദ്രം തീരുവ കുറയ്ക്കട്ടെ എന്നാണ് സംസ്ഥാന ധനമന്ത്രിയുടെ നിലപാട്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറച്ചില്ലെങ്കില്‍ ഇന്ധന വില ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഇന്ധനവിലയുടെ ഈ കുതിച്ചുകയറ്റം നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകും. ഇതുമൂലം രാജ്യത്തെ പണപ്പെരുപ്പനിരക്ക് ഉയരാനും അത് മൊത്തം സാമ്പത്തിക സ്ഥിതിയെ ബാധിക്കാനും സാധ്യതയുണ്ട്.

COMMENTS