മലപ്പുറം: സോഷ്യല്‍ മീഡിയയിലൂടെ വ്യാജ ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍ പത്താം ക്ലാസുകാരനും ഉള്‍പ്പെടുന്നതായി പൊലീസ് കണ്ടെത്തി. വിദ്യാര്...
മലപ്പുറം: സോഷ്യല്‍ മീഡിയയിലൂടെ വ്യാജ ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍ പത്താം ക്ലാസുകാരനും ഉള്‍പ്പെടുന്നതായി പൊലീസ് കണ്ടെത്തി. വിദ്യാര്‍ത്ഥിയെ പൊലീസ് ചോദ്യം ചെയ്തു മൊഴി രേഖപ്പെടുത്തി. വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിനായ കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ചു വരികയാണ്.
വ്യാജ ഹര്‍ത്താലുമായി ബന്ധപ്പെട്ട് മുഖ്യ സൂത്രധാരനടക്കം അഞ്ച് പേര് പിടിയിലായതായി പൊലീസ് വ്യക്തമാക്കിയിരുന്നു. വോയിസ് ഓഫ് യൂത്ത് എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പ് വഴി പ്രാദേശികമായ ഗ്രൂപ്പുകളുണ്ടാക്കാന്‍ മുഖ്യ സൂത്രധാരന്മാരായി ഇവര്‍ പ്രവര്‍ത്തിച്ചു എന്നാണ് പൊലീസ് പറയുന്നത്.
മുന്‍ ആര്.എസ്.എസ് പ്രവര്‍ത്തകരായ ഇവര്‍ക്ക് നിലവില്‍ ആര്.എസ്.എസ്സുമായി ബന്ധമില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവര്‍ക്ക് വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ പദ്ധതികളുണ്ടായിരുന്നോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇതുവരെയുള്ള ചോദ്യം ചെയ്യലില്‍ അത്തരം കാര്യങ്ങളൊന്നും വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
മഞ്ചേരി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊല്ലം സ്വദേശികളായ ഇവരെ തിരുവനന്തപുരത്തു നിന്നാണ് പിടികൂടിയത്.
COMMENTS