എറണാകുളം: റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജിനെ സ്ഥലം മാറ്റി. തൃശൂര്‍ പൊലീസ് അക്കാദമിയിലേക്കാണ് മാറ്റിയിരിക്കുന്നത്. ശ്രീജിത്തിന്റെ കസ്റ്റഡി മര...
എറണാകുളം: റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജിനെ സ്ഥലം മാറ്റി. തൃശൂര്‍ പൊലീസ് അക്കാദമിയിലേക്കാണ് മാറ്റിയിരിക്കുന്നത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ റൂറല്‍ എസ്.പിക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. അറസ്റ്റിലായ ആര്.ടി.എഫുകാരുടെ ചുമതല എ.വി.ജോര്‍ജ്ജിനായിരുന്നു. തൃശൂര്‍ സിറ്റി കമ്മീഷണര്‍ രാഹുല്‍.ആര്.നായര്‍ക്കാണ് പകരം ചുമതല. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി.
ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ന്യായീകരണങ്ങളുമായി എ.വി ജോര്‍ജ് എത്തിയിരുന്നു. എ.വി ജോര്‍ജ്ജിനെ മാറ്റുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. വരാപ്പുഴ വീടാക്രമണവുമായി ബന്ധപ്പെട്ട് എ.വി ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള ആര്.ടി.എഫ് അംഗങ്ങള്‍ കസ്റ്റഡിയിലെടുത്ത ശ്രീജിത്തടക്കമുള്ളവര് യഥാര്‍ത്ഥ പ്രതികളല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് എസ്.പിയെ സ്ഥലംമാറ്റിയിരിക്കുന്നത്.

COMMENTS