തിരുവനന്തപുരം: സംരംഭകനെ സ്ഥാപനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആക്കുളം ശിവക്ഷേത്രത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന തൃശൂര...
തിരുവനന്തപുരം: സംരംഭകനെ സ്ഥാപനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആക്കുളം ശിവക്ഷേത്രത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന തൃശൂര്‍ സ്വദേശി സുരേഷ് ഇ.പിയെയാണ് (50) വേളി വ്യവസായ എസ്റ്റേറ്റിലെ സ്ഥാപനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യവസായ വകുപ്പിന്റെ ക്രൂരതയാണ് തന്റെ ആത്മഹത്യയ്ക്കു പിന്നിലെന്നാണ് സുരേഷ് ആത്മഹത്യാക്കുറിപ്പിലെന്ന് പൊലീസ് പറഞ്ഞു. വ്യവസായ എസ്റ്റേറ്റില്‍ മെറ്റാകെയര്‍ അലൂമിനിയം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു സുരേഷ്.
സുരേഷിന്റെ കമ്പനി പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തിന് വ്യവസായ വകുപ്പ് ഉടമസ്ഥാവകാശം നല്‍കിയിരുന്നു. പിന്നീട് സ്ഥലം പാട്ടത്തിനായി മാറ്റി. മാത്രമല്ല, ഇതിനു 63 ലക്ഷത്തോളം രൂപ ആവശ്യപ്പെടുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സുരേഷിന് തുക നല്‍കാനായില്ല.
സുരേഷ് വര്‍ഷങ്ങളായി വിദേശത്തായിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം അനുജന് ഷാജികുമാറുമായി ചേര്‍ന്നാണ് വേളിയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ കമ്പനി തുടങ്ങിയത്.
വ്യവസായി ആത്മഹത്യ ചെയ്ത സംഭവം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് വ്യവസായമന്ത്രി എസി മൊയ്തീന്റെ ഓഫീസ് അറിയിച്ചു.
Highlight: entrepreneur commits suicide in Thiruvananthapuram

COMMENTS